Friday, October 12, 2012

Malayalam Lyrics of Nenjodu Cherthu song from AlbumYuvvh




പാടിയത് : ആലാപ്  രാജു 
സംഗീതം : ശ്രീജിത്ത്‌ & സാചിന്‍ 
വരികള്‍ : നവീന്‍  മാരാര്‍ 
ആല്‍ബം : യുവ്വ്ഹ

നെഞ്ചോടു ചേര്‍ത്ത് പാട്ടൊന്നു പാടാന്‍ ...
പാട്ടിന്‍റെ ഈണം നീയാണ്.
കാണാതെ കണ്ണില്‍ അറിയാതെ നെഞ്ചില്‍,
വിരിയുന്ന ചിത്രം നീയാണ്...
നീ.... വരൂ .. ഈ പാട്ടിന്‍ രാഗമായ്,
നീ... തരൂ.. ഈ ചിത്രം വര്‍ണമായ്...
ഹൃദയം തൂകും പ്രണയം നല്‍കി ഞാനും നിലാ സന്ധ്യേ...
തിരികേ നനയും മിഴികള്‍ നല്‍കി നീയും എങ്ങു മാഞ്ഞൂ....

നെഞ്ചോടു ചേര്‍ത്ത് പാട്ടൊന്നു പാടാന്‍ ...
പാട്ടിന്‍റെ ഈണം നീയാണ്.
കാണാതെ കണ്ണില്‍ അറിയാതെ നെഞ്ചില്‍,
വിരിയുന്ന ചിത്രം നീയാണ്...

കാണാനായ് മോഹങ്ങള്‍ ചിറകടിക്കുമ്പോള്‍..........................................
സ്നേഹത്തിന്‍ കാറ്റായ് നീ എന്നെ തലോടീ...
മിഴിയിലേ മൊഴിയിലും നിന്‍ മുഖം മാത്രമായി,
കനവിലെ കണ്ണിലും നിന്‍ നിറം മാത്രം
മായല്ലേ അകലേ... അകലേ... അകലേ...

നെഞ്ചോടു ചേര്‍ത്ത് പാട്ടൊന്നു പാടാന്‍ ...
പാട്ടിന്‍റെ ഈണം നീയാണ്.

ചൊല്ലാനായ് കാവ്യങ്ങള്‍ എഴുതിയതെല്ലാം,
നിന്‍ ചുണ്ടില്‍ പൂക്കുന്ന ഹിന്ദോളമായീ...
ആഴിയും മാരിയും നിന്‍ സ്വരം മാത്രമേകി,
നിനവിലേ നിഴലിലും നിന്‍റെ നിശ്വാസം 
തേടുന്നൂ അരികില്‍, നീയിന്നെവിടേ...

നെഞ്ചോടു ചേര്‍ത്ത് പാട്ടൊന്നു പാടാന്‍ ...
പാട്ടിന്‍റെ ഈണം നീയാണ്.
കാണാതെ കണ്ണില്‍ ഉ ഉ ഊ...
വിരിയുന്ന ചിത്രം ഉ ഉ ഊ ഊ ഊ....

നിങ്ങള്‍ ഏറ്റവും കൂടുതല്‍ സ്നേഹിക്കുന്ന ആളിനെ മനസ്സിലാക്കണമെങ്കില്‍ ഈ പാട്ട് കണ്ണടച്ച് വെച്ച് ഇയര്‍ഫോണോ ഹെഡ്സെറ്റോ ഉപയോഗിച്ച് കേട്ട് നോക്കു

6 comments: